26 April Friday

ചൈനയിൽ നിയന്ത്രണങ്ങൾക്ക്‌ ഇളവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022


ബീജിങ്
മൂന്നാഴ്‌ചത്തെ അടച്ചുപൂട്ടലിന്‌ ശേഷം ചൈനയിലെ സിയാൻ നഗരത്തിൽ നിയന്ത്രണങ്ങൾക്ക്‌ ഇളവ്‌. നഗരത്തിലെ ഉൽപാദന മേഖല സജീവമാകാൻ തുടങ്ങിയെന്ന്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.  വ്യാപനം കുറഞ്ഞ ചിലയിടത്ത്‌ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്‌. കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപനം ഉയർന്നതോടെ  ഡിസംബർ 22ന്‌ ആണ്‌ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയത്‌.

ആളുകൾക്ക്‌  പുറത്തിറങ്ങുന്നിതിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൈനയുടെ  ‘സീറോ കോവിഡ്’ നയത്തിന്റെ ഭാഗമായാണ്‌ നിയന്ത്രണം.
അതിനിടെ,  ശീതകാല ഒളിമ്പിക്സിന് ആഴ്ചകള്‍ ശേഷിക്കെ ബീജിങ്ങില്‍ ആദ്യ  ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ബീജിങ്ങിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ  ഹൈഡിയന്‍ നിവാസിക്കാണ് രോഗം.

സിം​ഗപ്പുരില്‍ 
ഒമിക്രോണ്‍ 
കുത്തനെ ഉയരും
സിം​ഗപ്പുരില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കുത്തനെ ഉയരുമെന്ന്  റിപ്പോര്‍ട്ടുകള്‍. ദിവസേന പതിനായിരത്തിലധികം രോ​ഗികളുമായി ആഫ്രിക്കയില്‍ കണ്ടതിന് സമാനമായ അവസ്ഥയിലൂടെ സിം​ഗപ്പുരും കടന്നുപോകുമെന്ന് പകര്‍ച്ചവ്യാധി മോഡലിങ് വിദ​ഗ്ധന്‍ അലക്സ് കുക്ക് പറഞ്ഞു. അടുത്ത ഘട്ടത്തില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കുറയും.   ശനിയാഴ്ച  692 പേർക്ക്‌ ഒമിക്രോണ്‍  റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 541 പേർക്ക്‌ പ്രാദേശികമായി പടര്‍ന്നതും 15 പേർ വിദേശത്തുനിന്ന്‌ എത്തിയതുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top