26 April Friday

യുഎസിലും ബ്രിട്ടനിലും 
കോവിഡിന്റെ പുതിയ വകഭേദം

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022


ലണ്ടന്‍
കോവി‍ഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി യുകെ ആരോ​ഗ്യ സുരക്ഷാ ഏജന്‍സി. ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 4.6 ആണ് കണ്ടെത്തിയത്. കോവിഡിന് കാരണമാകുന്ന രണ്ട് വ്യത്യസ്ത വകഭേദം ഒരേസമയം ഒരാളില്‍ ബാധിക്കുമ്പോഴാണ് ബിഎ 4.6 ഉണ്ടാകുന്നത്.

യുകെയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ 3.3 ശതമാനവും പുതിയ വകഭേദങ്ങളാണ്. ഇത് ഒമ്പത് ശതമാനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനും കാരണമായി. രോ​ഗ പ്രതിരോധ നിയന്ത്രണ കേന്ദ്രത്തിലെ വിവരമനുസരിച്ച് അമേരിക്കയില്‍ ഒമ്പത് ശതമാനത്തിലധികം കേസുകളും ബിഎ 4.6 ആണ്. ജനുവരിയില്‍ സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണ്‍ ബിഎ 4 അതിവേ​ഗത്തില്‍ ബിഎ 5 വകഭേദത്തിനൊപ്പം വ്യാപിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top