01 July Tuesday

ലോകത്ത്‌ കോവിഡ്‌ മരണം 
50 ലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

ന്യുയോര്‍ക്ക് > ലോകത്ത്‌ കോവിഡ്‌ മരണം 50 ലക്ഷം കടന്നു. അമേരിക്ക, റഷ്യ, ബ്രസീൽ, മെക്‌സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലാണ് കൂടുതൽ മരണം. കോവിഡ്‌ മരണം 25 ലക്ഷമാകാൻ ഒരു വർഷമെടുത്തെങ്കിൽ 50 ലക്ഷത്തിലെത്താൻ വേണ്ടിവന്നത് എട്ടുമാസത്തിൽ താഴെ.

കഴിഞ്ഞ ആഴ്‌ചയിൽ പ്രതിദിന മരണം ഏകദേശം 8000 ആയിരുന്നു. അതായത്‌, ഒരോ മിനിറ്റിലും അഞ്ച്‌ കോവിഡ്‌  മരണം. എന്നാൽ, വാക്‌സിനേഷൻ ശരിയായി നടക്കുന്നതിനാൽ മരണനിരക്ക്‌  കുറയുന്നുണ്ട്‌. എന്നാൽ, ലോക ജനതയുടെ പകുതിയോള ആദ്യ ഡോസ്‌ സ്വീകരിക്കാനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top