വാഷിങ്ടണ്‍
അമേരിക്കയില്‍ പ്രതിദിന കോവിഡ് മരണം ശരാശരി 1900ൽ അധികമായി. ആറ് മാസത്തിനിടെ മഹാമാരിയിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇത്.  രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാത്ത 7.10 കോടിയോളം പേരിലാണ് കോവിഡ് പടരുന്നതെന്നാണ് വിലയിരുത്തുന്നത്.  
ഇതേ അവസ്ഥ തുടര്‍ന്നാല്‍ ശൈത്യകാലത്ത്  ലക്ഷംപേർകൂടി യുഎസിൽ മരിക്കാമെന്നാണ് വാഷിങ്ടൺ യൂണിവേഴ്സിറ്റി അഭിപ്രായപ്പെടുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ്റാണ്ട് മുമ്പ് സ്പാനിഷ് ഫ്ലൂ ബാധിച്ച് മരിച്ചവരുടെ എണ്ണത്തെ മറികടന്നു. സ്പാനിഷ് ഫ്ലൂ ബാധിച്ച് 6.75 ലക്ഷം പേരാണ് മരിച്ചത്.  6.95 ലക്ഷം പേര്‍ കോവിഡിന് ഇരയായി. എന്നാല്‍, അന്ന്  ഇന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നുമാത്രമാണ് ഉണ്ടായിരുന്നത്. റഷ്യയില്‍ കോവിഡ് മരണം രണ്ട് ലക്ഷം കടന്നു. അതേസമയം ആഗോള തലത്തില്‍ കോവിഡ് കേസുകൾ കുറയുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..