20 April Saturday

ചൈനയിൽ കോവിഡ്‌ മരണം 10 ലക്ഷം കടക്കുമെന്ന്‌ പഠനം

വെബ് ഡെസ്‌ക്‌Updated: Sunday Dec 18, 2022

ഷിക്കാഗോ> കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകിയ ചൈനയിൽ കോവിഡ്‌ വ്യാപനവും മരണവും കുതിക്കുമെന്ന്‌ അമേരിക്ക ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ മെട്രിക്‌സ്‌ ആൻഡ്‌ ഇവാലുവേഷന്റെ പഠന റിപ്പോർട്ട്‌. 2023ൽ രാജ്യത്ത്‌ കോവിഡ്‌ മരണം 10 ലക്ഷം കടക്കുമെന്നും ചൈനയുടെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും കോവിഡ്‌ ബാധിക്കുമെന്നുമാണ്‌ റിപ്പോർട്ട്‌.

അടുത്ത ഏപ്രിലിലാകും കോവിഡ്‌ വ്യാപനം ഏറ്റവും ഉയരുക. അപ്പോഴേക്കും മൂന്നു ലക്ഷത്തിലധികംപേർ മരിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ക്രിസ്‌റ്റഫർ മുറെ പറഞ്ഞു. ചൈനയിലെ സീറോ കോവിഡ്‌ നയത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്ന്‌ കടുത്ത നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകിയിരുന്നു. കോവിഡ്‌ കേസ്‌ ഉയരുന്നത്‌ കണക്കിലെടുത്ത്‌ ചികിത്സാ സൗകര്യങ്ങൾ വിപുലമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top