20 April Saturday

യുഎസിലും ഇറ്റലിയിലും കോവിഡ്‌ ബാധിതർ കൂടുന്നു; ലോകത്താകെ 4.30 കോടി രോഗികൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 25, 2020

വാഷിങ്ടണ്‍ > ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്. 42,924,533 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 1,154,761 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 3.17 കോടിപേർ (31,666,683)ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

നിലവില്‍ 10,013,089 പേരാണ് ചികിത്സയിലുള്ളതെന്ന് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ്എ, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്.

കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വര്‍ധിച്ചിട്ടുണ്ട്. യുഎസ്സില്‍ മാത്രം ഒരു ദിവസത്തിനിടെ 84000-ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടിയ പ്രതിദിന വര്‍ധനവാണിത്. ബ്രസീല്‍, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലും കോവിഡ് വര്‍ധനവിന്റെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 77,299 ആയിരുന്നു യുഎസ്സില്‍ ഇതുവരെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. 2021 ഫെബ്രുവരിയോടെ യുഎസ്സില്‍ കോവിഡ് ബാധിതരുടെ ആകെ മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ 2,30,068 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് ബാധിതര്‍ 8,827,932 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top