19 April Friday

ലോകത്ത്‌ കൊറോണ മരണം കാൽലക്ഷം കവിഞ്ഞു; ഇറ്റലിയിൽ 24 മണിക്കൂറിൽ 919 മരണം, ഏറ്റവും ഉയർന്ന കണക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

പാരിസ് > ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കടന്നു. ഇതുവരെ 26,348 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്തു. ഇറ്റലി സ്പെയിൻ, ഇറാൻ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവുമധികം ആളുകൾ മരിച്ചത്. 190ല്‍ അധികം രാജ്യങ്ങളിലായി ഇതുവരെ അഞ്ചര ലക്ഷത്തിലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,28,706 പേർ സുഖം പ്രാപിച്ചു. ഇറ്റലിയിൽ വെള്ളിയാഴ്ച മാത്രം 919 പേർ മരിച്ചതായി സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷം ഒരു രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ കോവിഡ് ബാധിച്ച് ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 9,134 ആയി.

സ്പെയിനിൽ ഇന്നു മാത്രം 769 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 4,858 ആയി. 64,059 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിക്കു ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യയിൽ സ്പെയിനും ചൈനയെ മറികടന്നു. യുഎസിലാണ് ഏറ്റവുമധികം രോഗികൾ ഉള്ളത് – 85, 991. 1300ലധികം ആളുകൾ മരിച്ചു.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരം കടന്നു. രോഗം ആദ്യ സ്ഥിരീകരിച്ച ബ്രസീലിലാണ് 3000ത്തിലധികം രോഗികളും. 77 പേരാണ് ബ്രസീലിൽ മരിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാകെ 181 പേർ മരിച്ചു. ഇറാനിൽ 144 പേരാണ് വെള്ളിയാഴ്ച കോവിഡ് ബാധമൂലം മരിച്ചത്. ആകെ 2,400 പേർ മരിച്ചു. 32,000 പേർക്കു രോഗം സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top