26 April Friday

മഹാമാരി അവസാനിക്കാറായില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

ജനീവ> കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസിസ്. ഒമിക്രോണ്‍ വകഭേദം ഗുരുതരമാകില്ലെന്ന് വിചാരിക്കുന്നത് തെറ്റാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു. ജര്‍മനിയില്‍ ആദ്യമായി പ്രതിദിന രോഗികള്‍ ലക്ഷം കടന്നു.  ഫ്രാന്‍സില്‍  അഞ്ചു ലക്ഷത്തിനടുത്തെത്തി.  

ഒമിക്രോണ്‍ വ്യാപനംമൂലം കഴിഞ്ഞ ആഴ്ച മാത്രം  ലോകത്ത് ഒരു കോടി 80 ലക്ഷം പേര്‍ രോഗബാധിരായി. രോഗികള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരികയും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഒമിക്രോണ്‍  ഗുരുതരമാകില്ലെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ടെഡ്രോസ് അദാനം പറഞ്ഞു. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top