18 April Thursday

കാലാവസ്ഥാവ്യതിയാനം : സഹകരിച്ച് പ്രവർത്തിക്കാൻ അമേരിക്കയും ചൈനയും

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021


ഗ്ലാസ്ഗോ
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സഹകരിച്ച് പ്രവർത്തിക്കാന്‍ ധാരണയിലെത്തി അമേരിക്കയും ചൈനയും. ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി  അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ഇരുരാജ്യങ്ങളും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. കാര്‍ബണ്‍, മീഥേൻ ബഹിര്‍​ഗമനം കുറയ്ക്കുന്നതിനും വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദൃഢവും പ്രായോഗികവുമായ നിയന്ത്രണങ്ങളും നയങ്ങളും കൊണ്ടുവരുമെന്ന് കരാർ വ്യക്തമാക്കുന്നു. ഇതിനായി ഒരു കർമസമിതി രൂപീകരിക്കാനും തീരുമാനിച്ചു.
അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനും ചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍പിങ്ങും പങ്കെടുത്ത് അടുത്തയാഴ്ച നടക്കുന്ന വെര്‍ച്വല്‍ യോ​ഗത്തില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ആ​ഗോളതാപന നിരക്ക് 1.5 ഡി​ഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുന്നതിനുള്ള കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യത്തിന് കരുത്തു പകരുന്നതാണ് ലോകശക്തികളുടെ ഈ സഹകരണം. ഉച്ചകോടിയുടെ തുടക്കത്തില്‍ ഇരു രാജ്യങ്ങൾക്കുമിടയില്‍ വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ഉച്ചകോടി അവസാനിക്കാനിരിക്കെ ഉണ്ടായിരിക്കുന്ന സഹകരണത്തെ *യുഎന്നും ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top