24 April Wednesday

ആ​ഗോള വൈദ്യുതി ​ഗ്രിഡ് വേണമെന്ന് മോദി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021

videograbbed image narendra modi youtube


​ഗ്ലോസ്​ഗോ
ഒറ്റ സൂര്യന്‍ ലോകത്തിനെല്ലാം ഊര്‍ജ്ജം പകരുന്നത് പോലെ ആ​ഗോളതലത്തില്‍ ഊര്‍ജ വിതരണത്തിന് ഒറ്റ വൈദ്യുതി​ഗ്രിഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗ്ലാസ്​ഗോ കാലാവസ്ഥ ഉച്ചകോടി വേദിയില്‍ പറഞ്ഞു.

ഏത് പ്രദേശത്തിന്റെയും സൗരോർജ പദ്ധതിയുടെ  സാധ്യത മനസിലാക്കാന്‍ സൗരോര്‍ജ കാൽക്കുലേറ്റർ ആപ്പ് ഉടന്‍  ഐഎസ്ആർഒ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു. ഉപ​ഗ്രഹവിവരം അപ​ഗ്രഥിച്ച് സൗരോര്‍ജ പദ്ധതികളുടെ സാധ്യത വിലയിരുത്താനുള്ള ആപ്പാണിത്. വ്യാവസായിക വിപ്ലവത്തില്‍ മനുഷ്യരാശി തകർത്ത പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സൗരോര്‍​ജം സഹായിക്കും.

സാങ്കേതികയുഗത്തിൽ, മനുഷ്യരാശി, സൂര്യനുമുമ്പേ ഓടാനുള്ള ശ്രമത്തിൽ, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുകയും വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്തെന്നുംപ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്,  ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവരുമായടക്കം മോദി ചര്‍ച്ച നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top