02 July Wednesday

ഓസ്‌ട്രിയൻ തദ്ദേശ തെരഞ്ഞെടുപ്പ്‌; ഗ്രാസ്‌ സിറ്റിയിൽ ചരിത്രത്തിലാദ്യമായി കമ്യൂണിസ്‌റ്റ്‌ പാർട്ടി മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

Photo Credit: Twitter/KPOGraz

വിയന്ന > ഓസ്‌ട്രിയയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രംകുറിച്ച്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസ്‌ സിറ്റിയിലെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി മുന്നിലെത്തിയത്‌. 28 ശതമാനം വോട്ടാണ്‌ ഗ്രാസിലെ സതേൺ സിറ്റി കൗൺസിലിൽ പാർട്ടി നേടിയത്‌. മധ്യ വലതുപക്ഷ പാർട്ടിയായ പീപ്പിൾസ്‌ പാർട്ടിക്ക്‌ 25 ശതമാനം വോട്ടും ലഭിച്ചു.

കഴിഞ്ഞ 18 വർഷമായി പീപ്പിൾസ്‌ പാർട്ടിയാണ്‌ നഗരം ഭരിക്കുന്നത്‌. അന്തിമഫലം വരുന്നതോടെ പീപ്പിൾസ്‌ പാർട്ടി അംഗമായ മേയർ സിഗ്‌ഫ്രീഡ്‌ നഗൽ പടിയിറങ്ങുമെന്ന്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. കമ്യൂണിസ്‌റ്റ്‌ പാർട്ടി അംഗമായ എൽകെ കഹ്‌ മേയർസ്ഥാനത്തേക്ക്‌ മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

2017 നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടി ഇവിടെ 20 ശതമാനം വോട്ട്‌ നേടിയിരുന്നു. 12 സീറ്റുകളാണ്‌ അന്ന്‌ സെനറ്റിൽ നേടാനായത്‌. മുഖ്യ നഗരമായ ഗ്രാസിൽ നേടിയ വിജയം രാജ്യത്ത്‌ പലയിടങ്ങളിലും കമ്യൂണിസ്‌റ്റ്‌ മുന്നേറ്റത്തിന്‌ സഹായകമാകുമെന്നാണ്‌ വിലയിരുത്തുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top