24 April Wednesday

യുഎസിലും ക്യാനഡയിലും ശീതക്കാറ്റ്‌: മരണം 59 ആയി ; ന്യൂയോർക്കിൽമാത്രം 27 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2022


വാഷിങ്‌ടൺ
കനത്ത മഞ്ഞുവീഴ്‌ചയിലും ശീതക്കാറ്റിലും അമേരിക്കയിലും ക്യാനഡയിലും മരിച്ചവരുടെ എണ്ണം 59 ആയി. അമേരിക്കയിൽ 55 പേരും ക്യാനഡയിൽ നാല്‌ പേരുമാണ്‌ മരിച്ചത്‌. ന്യൂയോർക്കിൽമാത്രം 27 പേർ മരിച്ചു. വിമാനസർവീസുകൾ സാധാരണ ഗതിയിലേക്ക്‌ മടങ്ങിയിട്ടില്ല. ലക്ഷക്കണക്കിന്‌ വീടുകളിൽ ഇപ്പോഴും വൈദ്യുതി ബന്ധമില്ല. മഞ്ഞുവീഴ്‌ച ശക്തമായ ബഫലോ നഗരത്തിൽ കടുത്ത ശൈത്യം തുടരുകയാണ്‌. കനത്ത ശീതക്കാറ്റുള്ളതിനാൽ റോഡ്‌ ഗതാഗതത്തിന്‌ നിയന്ത്രണമുണ്ട്‌. പ്രതികൂലമായ കാലാവസ്ഥയ്‌ക്കിടയിൽ കവർച്ചാശ്രമവും രൂക്ഷമായെന്നും റിപ്പോർട്ടുണ്ട്‌. രക്ഷാപ്രവർത്തകർക്കും പൊലീസിനും പലയിടത്തും എത്തിച്ചേരാനാകാത്തതാണ്‌ വെല്ലുവിളിയാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top