16 April Tuesday
ഇന്ത്യയിൽ 2019ല്‍ 
മലിനവായു കൊന്നത് 
24 ലക്ഷംപേരെ

കാലാവസ്ഥാ വ്യതിയാനം 
രൂക്ഷം: മുന്നറിയിപ്പുമായി യുഎൻ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


ജനീവ
കാലാവസ്ഥാ വ്യതിയാനം സൂചിപ്പിക്കുന്ന നാല്‌ ഘടകവും 2021ൽ ഏറ്റവും ഉയർന്ന നിലയിലാണെന്ന്‌ യുഎൻ. ഹരിത ഗൃഹപ്രഭാവം, സമുദ്രനിരപ്പ്‌, സമുദ്രത്തിലെ ചൂടും അംമ്ലാശവും ഉയർന്നുവെന്ന്‌ യുഎന്നിന്റെ 2021ലെ ആഗോള കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു.  ഊർജ പുനരുപയോഗം ത്വരിതപ്പെടുത്താനുള്ള പ്രവർത്തനം നടത്തണമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌ പറഞ്ഞു.

ഇന്ത്യയിൽ 2019ല്‍ 
മലിനവായു കൊന്നത്  
24 ലക്ഷംപേരെ
അന്തരീക്ഷ മലിനീകരണം 2019ല്‍ ഇന്ത്യയിൽ 24 ലക്ഷംപേരുടെ മരണത്തിനിടയാക്കിയെന്ന് പഠനം. ലോകത്ത്‌ മലിനീകരണംമൂലം 2019ല്‍ മരിച്ചത്‌ 90 ലക്ഷം പേരാണെന്നും ‌ഇതിന്റെ നാലിലൊന്നും ഇന്ത്യയിലാണെന്നും  ലാൻസെറ്റ്‌ പ്ലാനെറ്ററി ഹെൽത്ത്‌ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി. വായുമലിനീകരണമാണ് ഇന്ത്യയില്‍ 16.7 ലക്ഷം പേരുടെ മരണത്തിന് വഴിവെച്ചത്. വാഹനങ്ങളില്‍ നിന്നും വ്യവസായ കേന്ദ്രങ്ങളിൽനിന്നുമുള്ള മലിന വായു ശ്വസിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു. യുഎസിൽ 142,883 പേരാണ്‌ മരിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top