25 April Thursday

സിനിമ ചിത്രീകരണത്തിനിടെ നടന്റെ വെടിയേറ്റ്‌ ഛായാഗ്രാഹക കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

അലക്‌ ബ്ലാഡ്‌വിൻ/ഹലീന ഹച്ചിൻസ്‌

മെക്‌സികോ > സിനിമ ചിത്രീകരണത്തിനിടെ നടന്റെ വെടിയേറ്റ്‌ ഛായാഗ്രാഹക മരിച്ചു. ന്യൂമെക്‌സിക്കോയിലെ സാന്റാഫേയിൽ ‘റസ്റ്റ്‌’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ്‌  സംഭവം.

ചിത്രീകരണത്തിനിടെ നടൻ അലക്‌ ബ്ലാഡ്‌വിന്നിന്റെ തോക്കിൽ നിന്നാണ്‌ ഛായാഗ്രാഹക ഹലീന ഹച്ചിൻസി (42) ന്‌ വെടിയേറ്റത്. ഹലീനയുടെ ഒപ്പമുണ്ടായിരുന്ന സംവിധായകൻ ജോയൽ സോസയ്‌ക്കും വെടിയേറ്റു. ഇരുവരെയും വ്യോമമാർഗം ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹലീനയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സംവിധായകൻ സോസ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്‌. ‘മിഷൻ ഇംപോസിബിൾ, ദി ഹണ്ട്‌ ഫോർ റെഡ്‌ ഒക്‌ടോബർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്‌ അലക്‌ ബ്ലാഡ്‌വിൻ.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന്‌ സാന്റാഫേ പൊലീസ്‌ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top