16 September Tuesday

ന്യൂസിലിൻഡില്‍ 
ക്രിസ്‌ ഹിപ്‌കിൻസ്‌ അധികാരമേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


വെല്ലിങ്‌ടൺ
മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ അപ്രതീക്ഷിത രാജിക്കുശേഷം ക്രിസ്‌ ഹിപ്‌കിൻസ്‌ ന്യൂസിലൻഡിന്റെ 41–-ാമത്‌ പ്രധാനമന്ത്രിയായി അധികാരമേറ്റു. ലേബർ പാർടി എംപിയായ ക്രിസ്‌ ഹിപ്‌കിൻസ്‌ 44 വയസ്സുകാരനാണ്‌.

ഒക്‌ടോബറിൽ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്നതിനാൽ എട്ടു മാസംമാത്രമാണ്‌ പ്രധാനമന്ത്രിപദത്തിൽ തുടരാനാകുക. ജസീന്ത മന്ത്രിസഭയിൽ പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം വകുപ്പുകൾ കൈകാര്യം ചെയ്‌തിരുന്ന മന്ത്രിയായിരുന്നു ക്രിസ്‌ ഹിപ്‌കിൻസ്‌. കുതിച്ചുയരുന്ന പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും മറികടക്കുകയായിരിക്കും ഹിപ്‌കിൻസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top