20 April Saturday

ക്രിസ്‌ ഹിപ്‌കിൻസ്‌ 
ന്യൂസിലൻഡ്‌ 
പ്രധാനമന്ത്രിയാകും

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023


വെല്ലിങ്ടൺ
ലേബർ പാർടി എംപി ക്രിസ്‌ ഹിപ്‌കിൻസ്‌ ന്യൂസിലൻഡ്‌ പ്രധാനമന്ത്രിയാകും. ജസീന്ത ആർഡൻ രാജിവച്ചതിനാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ക്രിസ്‌ ഹിപ്‌കിൻസിനെ പരിഗണിക്കാൻ ലേബർ പാർടി തീരുമാനിച്ചു. നാൽപ്പത്തിനാലുകാരനായ ഹിപ്കിൻസ് നിലവിൽ പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. 2008ലാണ് ക്രിസ് ഹിപ്കിൻസ് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020ൽ കോവിഡ് കാര്യങ്ങളുടെ മന്ത്രിയായി. ഒക്ടോബറിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ക്രിസിന് എട്ടു മാസമാണ് അധികാരത്തിൽ തുടരാനാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top