ബീജിങ്> വെനസ്വെല, കംബോഡിയ എന്നീ രാഷ്ട്രങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് ചൈന. വെനസ്വെലയുമായുള്ള നയതന്ത്ര ബന്ധം അചഞ്ചലമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കാനുള്ള വെനസ്വെലയുടെ ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കും. വെനസ്വെല പ്രസിഡന്റായതിനുശേഷം അഞ്ചാം ചൈനീസ് സന്ദർശനത്തിന് എത്തിയ നിക്കോളാസ് മഡുറോയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ഷി.
ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ടും സാമ്പത്തിക, വ്യാപാര, വിദ്യാഭ്യാസ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടും വിവിധ ഉടമ്പടികളിൽ ഇരു നേതാക്കളും ഒപ്പിട്ടു. കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റും ത്രിദിന സന്ദർശനത്തിനായി വ്യാഴാഴ്ച ചൈനയിൽ എത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..