ബീജിങ് > സൈന്യത്തിന്റെ ഭാഗമല്ലാത്ത ആദ്യ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ചൈന. ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽനിന്നുള്ള ക്ര്യൂഡ് ദൗത്യത്തിന്റെ ഭാഗമായാണ് ബീജിങിലെ സർവകലാശാലയിലെ പ്രൊഫസർ ഗുയി ഹൈച്ചാവോയെ ബഹിരാകാശത്തേക്ക് അയക്കുന്നതെന്ന് ചൈനീസ് സ്‌പെയ്‌സ് ഏജൻസി ഡെപ്യൂട്ടി ഡയറക്‌ടർ പറഞ്ഞു. 2030നു മുമ്പ് ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..