12 July Saturday

തയ്‌വാൻ ജനങ്ങൾ ആഗ്രഹിക്കുന്നത്‌ സ്ഥിരതയും സമാധാനവും: ചൈന

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

ബീജിങ്‌> സ്ഥിരതയും സമാധാനവുമാണ്‌ തയ്‌വാനിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന്‌ ചൈന. തയ്‌വാനിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സായ്‌ ഇങ് വെൻ നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർടിക്ക്‌ തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ്‌ ചൈനയുടെ പ്രതികരണം.

തയ്‌വാനുമായുള്ള സൗഹാർദം ചൈന തുടരും. വിദേശ ഇടപെടലുകളെ തുടർന്നും എതിർക്കുമെന്നും ചൈന വ്യക്തമാക്കി. തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ പ്രസിഡന്റ്‌ സായ്‌ ഇങ് വെൻ പാർടി അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. 2024ൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ തിരിച്ചടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top