20 April Saturday

ഹാൻ ഷെങ്‌ ചൈനീസ്‌ 
വൈസ്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023


ബീജിങ്‌
ചൈനയെ ആധുനിക സോഷ്യലിസ്റ്റ്‌ രാജ്യമാക്കുക എന്ന പാർടിയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാൻ ശക്തമായ നേതൃത്വത്തെ തെരഞ്ഞെടുത്ത്‌ ചൈനീസ്‌ പാർലമെന്റ്‌. ഷി ജിൻപിങ്ങിനെ മൂന്നാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുത്ത വെള്ളിയാഴ്ച ചേർന്ന നാഷണൽ പീപ്പിൾസ്‌ കോൺഗ്രസ്‌ യോഗം മുൻ ഉപപ്രധാനമന്ത്രി ഹാൻ ഷെങ്ങിനെ വൈസ്‌ പ്രസിഡന്റായും തെരഞ്ഞെടുത്തു. സ്‌റ്റേറ്റ്‌ കൗൺസിൽ അധ്യക്ഷൻകൂടിയായ പ്രധാനമന്ത്രി ലി കെക്യാങ്ങിന്റെ കാലാവധിയും അവസാനിച്ചു. പകരം പ്രധാനമന്ത്രിയെയും ഈ സമ്മേളനത്തിൽത്തന്നെ തെരഞ്ഞെടുക്കും.

സാങ്കേതികരംഗത്തെ മികവ്‌ തുടരാൻ പുതിയ ശാസ്ത്ര സാങ്കേതിക കമീഷൻ രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു. ഹൈടെക്‌ രംഗത്ത്‌ അമേരിക്കയുമായി നിലനിൽക്കുന്ന കിടമത്സരത്തിനായി കൂടുതൽ സജ്ജമാകാനാണ്‌ ഒരുങ്ങുന്നത്‌.

ഈ വർഷം രാജ്യത്തിന്റെ വികസനത്തിന്‌ കൂടുതൽ ഊന്നൽ നൽകാനും തീരുമാനമായി. സ്വകാര്യ കമ്പനികൾക്കുൾപ്പെടെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കാനും വ്യാഴാഴ്ച പാർലമെന്റിൽ സമർപ്പിച്ച ഫിനാൻസ്‌ കമ്മിറ്റി റിപ്പോർട്ട്‌ നിർദേശിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top