29 March Friday

ഐക്യത്തോടെ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Monday Oct 24, 2022

ബീജിങ്‌
യൂറോപ്പും അമേരിക്കയും രാഷ്‌ട്രീയപ്രതിസന്ധി നേരിടുമ്പോഴാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്തെ നയിക്കാന്‍ ഷി ജിന്‍പിങ്ങിനെ  ഒറ്റക്കെട്ടായി പാര്‍ടിയും ജനങ്ങളും നിശ്ചയിച്ചത്.  ഐക്യത്തോടെയുള്ള മുന്നേറ്റമാണ് പ്രധാനമെന്ന് രാജ്യത്തിനും സിപിസിക്കും ദിശാബോധം നൽകുന്ന പാർടി കോൺഗ്രസ്‌ റിപ്പോർട്ടിൽ  പ്രത്യേകം പരാമര്‍ശിക്കുന്നു.

ലിസ്‌ ട്രസിന്റെ രാജിയോടെ ബ്രിട്ടൻ കൂടുതൽ രാഷ്‌ട്രീയ–- സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക്‌ കൂപ്പുകുത്തി. അമേരിക്കയിൽ നടക്കാൻ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പ്‌ രാജ്യത്തിന്‌ വലിയ വെല്ലുവിളി ആകുമെന്ന്‌  ഉറപ്പാണ്. ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും അത് അമേരിക്കയെ വീണ്ടും ഭിന്നിപ്പിക്കുന്നതാകം എന്ന ആശങ്കയിലാണ് രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ രണ്ടും  എന്ന് വെളിപ്പെടുത്തുന്ന സര്‍വെ അടുത്തിടെ പുറത്തുവന്നു. അമേരിക്ക രണ്ടാം സിവില്‍യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്നാണ് ടൈം മാ​ഗസിന്‍ പോലും ചൂണ്ടിക്കാട്ടുന്നത്.

വികസിത യൂറോപ്യന്‍ രാജ്യങ്ങളിലാകെ ഇത്തരം അന്തഛിദ്രം തീവ്രമാണ്. സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ പാര്‍ടികളുടെ ആന്തരികസംഘര്‍ഷങ്ങളെ തീവ്രമാക്കുകയും ചെയ്യുന്നു.ഈ ഘട്ടത്തിലാണ് ഐക്യകാഹളം മുഴക്കി ചൈന ആധുനിക സോഷ്യലിസ്റ്റ് രാജ്യമാവുമെന്ന രണ്ടാം ശതാബ്ദി ലക്ഷ്യവുമായി മുന്നേറുന്നത്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top