16 July Wednesday
ഫിലിപ്പീൻസിൽ കൊടുങ്കാറ്റ്

ചൈനയില്‍ വെള്ളപ്പൊക്കം: 15 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


ബീജിങ്
ചൈനയിലെ വടക്കൻ ഷാൻക്സി പ്രവിശ്യയിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 15 മരണം. നദികള്‍ കരകവിഞ്ഞൊഴുകുന്നു. ഇതുവരെ പതിനെട്ട് ലക്ഷത്തോളം പേരെ  പ്രളയം ബാധിച്ചു. 1,20,000 പേരെ ഒഴിപ്പിച്ചു.  37,700 വീട് തകർന്നു. കല്‍ക്കരിഖനികളിലും രാസഫാക്ടറികളിലെയും പ്രവർത്തനം നിർത്താൻ നിര്‍ദേശം നല്‍കി. ഹെനാൻ പ്രവിശ്യയിലെ മഴയിൽ മുന്നൂറി-ലധികം പേർ മരിച്ച് മൂന്നുമാസം തികയുംമുമ്പാണ് അടുത്ത വെള്ളപ്പൊക്കമുണ്ടായത്.

ഫിലിപ്പീൻസിൽ കൊടുങ്കാറ്റ്
ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച്‌ കൊമ്പാസു കൊടുങ്കാറ്റ്. ശക്തമായ മഴയിലും കൊടുങ്കാറ്റിലും മണ്ണിടിച്ചിലിലും ഒമ്പതു പേർ മരിച്ചു.  പടിഞ്ഞാറൻ ദ്വീപ് പ്രവിശ്യയായ പാലവാനിലെ ഒരു ഗ്രാമം വെള്ളത്തിനടിയിലായി. പ്രധാന ഹൈവേകളും പാലങ്ങളും വെള്ളത്തിനടിയിലായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top