02 July Wednesday

ഭൂമിയെ പഠിക്കാന്‍ 
10 കിലോമീറ്റർ 
കുഴിയെടുക്കാൻ ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


ബീജിങ്‌
ഭൂമിയുടെ ഉള്ളറകളെക്കുറിച്ച്‌ പഠിക്കാനായി 10 കിലോമീറ്റർ ആഴത്തിൽ കുഴിയുണ്ടാക്കാൻ ചൈന. സിൻജിയാങ്ങിലെ തരിം ബേസിനിൽ കുഴിയെടുക്കൽ ആരംഭിച്ചു. ഭൂഖണ്ഡങ്ങൾ, മലകൾ, താഴ്‌വരകൾ തുടങ്ങിയവ രൂപപ്പെട്ടത്‌ എങ്ങനെ, കാലാവസ്ഥാ വ്യതിയാനം, ഓരോ ഭൂവിഭാഗത്തിലെയും ജൈവസാന്നിധ്യത്തിന്റെ സവിശേഷതകൾ തുടങ്ങിയവ പഠിക്കുകയാണ്‌ ലക്ഷ്യം.

തക്‌ലമകാൻ മരിഭൂമിയിൽ ഭൂമിയുടെ മേൽത്തട്ടിൽ 11,100 മീറ്റർ ആഴത്തിലാണ്‌ കുഴിയെടുക്കുന്നത്‌.  ഇതുവരെയുള്ളതിൽ ഏറ്റവും വലിയ കുഴിയെടുത്തിരിക്കുന്നത്‌ റഷ്യയാണ്‌. 1970–- 1992 കാലളവിൽ കോല ഉപദ്വീപിൽ 12,262 മീറ്റർ ആഴത്തിലാണ്‌ കുഴിയെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top