13 July Sunday

ബിബിസി തടഞ്ഞ്‌ ചൈനയുടെ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021


ബീജിങ്‌
ചൈനീസ്‌ ചാനലിന്റെ സംപ്രേഷണ ലൈസൻസ്‌ ബ്രിട്ടൻ റദ്ദാക്കിയതിന്‌ തിരിച്ചടിയായി ബിബിസി‌ സംപ്രേഷണം‌ നിരോധിച്ച്‌ ‌ ചൈന.   റിപ്പോർടിങ്‌ സത്യസന്ധവും നിഷ്പക്ഷവുമാക്കണമെന്ന നയം ബിബിസി ലംഘിക്കുകയും ചൈനയുടെ ദേശീയ താൽപര്യങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തതിനാണ്‌‌ നടപടിയെന്ന്‌ ദേശീയ റേഡിയോ ആൻഡ്‌ ടെലിവിഷൻ അധികൃതർ അറിയിച്ചു. വിദേശ ചാനലുകൾക്കുള്ള നിബന്ധനകൾ പാലിക്കാത്ത ബിബിസിയുടെ അടുത്ത വർഷത്തെ സംപ്രേഷണ അപേക്ഷ പരിഗണിക്കില്ല.

ചൈനയുടെ നീക്കം അംഗീകരിക്കാനാകില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്‌ തടയിടുന്നതാണെന്നും ബ്രിട്ടീഷ്‌ വിദേശ സെക്രട്ടറി ഡൊമനിക്‌ റാബ്‌ പറഞ്ഞു. ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞ്‌‌ ചൈനീസ്‌ ചാനലായ സിജിടിഎന്നിന്റെ ലൈസൻസ്‌  ഒരാഴ്‌ച മുമ്പ് ‌ബ്രിട്ടൻ റദ്ദാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top