24 April Wednesday

തയ്‌വാൻ: ലക്ഷ്യം സമാധാനപരമായ പുനരേകീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

ബീജിങ്‌ > തയ്‌വാൻ വിഷയത്തിൽ സമാധാനപരമായ പുനരേകീകരണമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ചൈന. തയ്‌വാൻ വിഷയത്തിൽ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി കൈക്കൊണ്ടിട്ടുള്ള നിലപാടാണ്‌ സർക്കാർ പിന്തുടരുന്നതെന്ന്‌ പ്രധാനമന്ത്രി ലീ കെഖിയാങ് പറഞ്ഞു. നാഷണൽ പീപ്പിൾസ്‌ കോൺഗ്രസിന്റെ വാർഷികസമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച്‌ വർഷമായി ഹോങ്കോങ്‌, മക്കാവു, തയ്‌വാൻ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ട്‌. ഏകചൈന നയത്തിന്റെ ഭാഗമായി ഈ മേഖലകളിൽ സമാധാനപരമായ വികസനത്തിന്‌ നിലകൊള്ളുന്നതിനൊപ്പം തയ്‌വാൻ കേന്ദ്രീകരിച്ചുള്ള വിഘടനവാദങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളണമെന്നും ലീ കെഖിയാങ് പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top