25 April Thursday

ചിലിയിൽ പാഠപുസ‌്തക പരിഷ‌്കരണം: ചെ ഗുവേരയുടെ സംഭാവന നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

സാന്റിയാഗോ
ചിലിയിലെ ചരിത്ര ‌പാഠപുസ‌്തകത്തിൽനിന്ന‌് ക്യൂബൻവിപ്ലവത്തിൽ ഏണസ‌്റ്റോ ചെ ഗുവേരയുടെ പങ്ക‌് പരാമർശിക്കുന്ന ഭാഗം എടുത്തുകളയാനുള്ള വലതുപക്ഷ ശ്രമം പരാജയപ്പെട്ടു. ചിലിയൻ കോൺഗ്രസിൽ (പാർലമെന്റ‌്) പാഠപുസ‌്തക പരിഷ‌്കരണം രണ്ട‌് വോട്ടിന‌ാണ‌് പരാജയപ്പെട്ടത‌്. ‌70 അംഗങ്ങൾ പരിഷ‌്കാരത്തിന‌് എതിരായി വോട്ട‌് രേഖപ്പെടുത്തി. |

ചെ ഗുവേരയുടെ ഭാഗം ഒഴിവാക്കി ആരോപണമായിമാത്രം നിലനിൽക്കുന്ന യുദ്ധകുറ്റകൃത്യങ്ങൾ ഉൾപ്പെടുത്താനായിരുന്നു വലതുപക്ഷത്തിന്റെ ശ്രമം. രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രസത്യങ്ങൾ വളച്ചൊടിക്കാനാണ‌് വലതുപക്ഷ പാർടികൾ ശ്രമിക്കുന്നതെന്ന‌് കമ്യൂണിസ്റ്റ‌് പാർടി പ്രതിനിധി കാർമെൻ ഹേർട‌്സ‌് പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top