ഒട്ടാവ
ബ്രിട്ടീഷ് കൊളംബിയയിൽ പടരുന്ന കാട്ടുതീയണയ്ക്കാൻ സൈന്യത്തെ നിയോഗിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 380ൽപ്പരം ഇടങ്ങളിൽ തീ പടർന്നിരിക്കുന്ന ഇവിടെനിന്ന് 35,000ൽ അധികം ആളുകളെ ഒഴിപ്പിച്ചിരുന്നു. ക്യാനഡയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ ഇരുന്നൂറുലധികം കാട്ടുതീയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രക്ഷാപ്രവർത്തനം സുഗമമാക്കാനായി ബ്രിട്ടീഷ് കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..