06 June Tuesday

യുഎസ് അതിർത്തിയിൽ ഇന്ത്യൻ കുടുംബം ഉൾപ്പെടെ 8 പേർ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

ഒട്ടാവ> ക്യാനഡയിൽനിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ഇന്ത്യൻ കുടുംബം ഉൾപ്പെടെ എട്ട് പേരെ അതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തി. റൊമാനിയൻ സ്വദേശിയും ഇന്ത്യൻ പൗരനും ഉൾപ്പെടെ ആറ്‌ മുതിർന്നവരും രണ്ട്‌ കുട്ടികളുമാണ്‌ മരിച്ചത്‌.

മരിച്ച ആറ് പേർ രണ്ട് കുടുംബത്തിൽനിന്നുള്ളവരാണ്. സെന്റ് ലോറൻസ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചതുപ്പിൽ മറിഞ്ഞ നിലയിൽ കാണപ്പെട്ട ബോട്ടിന് സമീപമായിരുന്നു മൃതദേഹങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top