19 April Friday

ഖമറൂഷ്‌ നരഹത്യ 16 വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിച്ചു ; കൊല്ലപ്പെട്ടത് 
17 ലക്ഷം പേര്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


നോംപെൻ
കമ്പോഡിയയിലെ ഖമർ റൂഷ്‌ ഭരണകാലത്തെ നരഹത്യകളെക്കുറിച്ച്‌ അന്വേഷിച്ച അന്താരാഷ്ട്ര ട്രിബ്യൂണൽ പ്രവർത്തനം അവസാനിപ്പിച്ചു. 337 മില്യൺ ഡോളർ ചെലവഴിച്ച (ഏകദേശം 27,31,89,05,000 രൂപ) വിചാരണ 16 വർഷമാണ് നീണ്ടത്.

17ലക്ഷം പേര്‍ കൊല്ലപ്പെട്ടതില്‍  ഖമർ റൂഷ്‌ ഭരണാധികാരികളായ നുയോണ്‍ചിയ (92),  ഖിയു സംഫാൻ എന്നിവര്‍ കുറ്റക്കാരാണെന്ന്‌  യുഎൻ സഹായത്തോടെയുള്ള ട്രിബ്യൂണൽ നേരത്തെ കണ്ടെത്തി.  നുയോണ്‍ചിയ 2019ൽ മരിച്ചു. 1975–-79ൽ കമ്പോഡിയ ഭരിച്ച  ഖിയു സംഫാനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു.   ഖിയു സംഫാന്റെ അപ്പീൽ  തള്ളി ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ചാണ്‌ ട്രിബ്യൂണൽ പ്രവർത്തനം അവസാനിപ്പിച്ചത്‌. വിയറ്റ്‌നാം സൈന്യത്തിന്റെ ഇടപെടലോടെയാണ്‌ 1979ല്‍ ഖമർ റൂഷ്‌ ഭരണത്തിന് അന്ത്യമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top