03 July Thursday

ഗാബോണിൽ പട്ടാളമേധാവി അധികാരമേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2023


ലിബർവിൽ
അട്ടിമറി നടന്ന ഗാബോണിൽ പട്ടാള മേധാവി ജനറൽ ബ്രൈസ് ക്ലോട്ടെയർ ഒലിഗുയി എൻഗ്യൂമ രാജ്യത്തലവനായി അധികാരമേറ്റു. തലസ്ഥാനമായ ലിബർവില്ലിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിലായിരുന്നു സത്യപ്രതിജ്ഞ. പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയുടെ ബന്ധുവാണ്‌ ഒലിഗുയി. അലി ബോംഗോയുടെ പിതാവും മുൻ പ്രസിഡന്റുമായ ഒമർ ബോംഗോ ഒഡിംബയുടെ അംഗരക്ഷകനായിരുന്നു. സൈനിക വിഭാഗമായ റിപ്പബ്ലിക്കൻ ഗാർഡിന്റെ തലവനുമാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top