27 April Saturday

അവസാന ജീവനായി ഫ്രിഡ്‌ജില്‍ 20 മണിക്കൂര്‍; ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് 11 കാരന്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 21, 2022

മനില>  ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 11 കാരന്‍ ജീവിതത്തിലേയ്ക്ക്. ഫിലിപ്പൈന്‍സിലാണ് സി ജെ ജാസ്‌മി എന്ന വിദ്യാര്‍ഥി മരണമുഖത്ത് നിന്നും  ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.

ഫിലിപൈന്‍സിലെ ബേബി ബേ സിറ്റിയില്‍ വെള്ളിയാഴ്ചയുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ജാസ്‌മിയുടെ വീട് തകര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് സുരക്ഷ സംഘം നടന്ന തെരച്ചിലില്‍ ലെയ്‌തെ പ്രവിശ്യയില്‍ ഒരു ഫ്രിഡ്ജിനികത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉരുള്‍പൊട്ടി തന്റെ വീടുതകരുമെന്നറിഞ്ഞതോടെ  റഫ്രിജറേറ്ററിനകത്ത് ജാസ്‌മി കയറുകയായിരുന്നു. പിന്നീട് 20 മണിക്കൂറോളം  അതിനുള്ളില്‍ കാറ്റും തണുപ്പും സഹിച്ച് കഴിഞ്ഞു.

ഒരു നദിയൂടെ തീരത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ന്യൂ യോര്‍ക്ക് പോസ്റ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത് . 'എനിക്ക് വിശക്കുന്നു' എന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞതെന്ന് പൊലീസ് ഓഫീസര്‍ ജോനാസ് ഇറ്റിസ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. ജാസ്‌മിയുടെ ഒരു കാല്‍ ഒടിഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ച് കാലിന് ശസ്ത്രക്രിയ നടത്തി.  കുട്ടി അപകട നില തരണം ചെയ്ത‌തായും പൊലീസ് അറിയിച്ചു.

അതേസമയം,  ജാസ്‌മിയുടെ അമ്മയേയും ഇളയസഹോദരനേയും ഇപ്പോഴും കണ്ടെത്താനായില്ലെന്നും അച്ഛന്‍ മരിച്ചുവെന്നും  സുരക്ഷ സംഘം അറിയിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top