25 April Thursday

ബൊളീവിയന്‍ തെരഞ്ഞെടുപ്പ്: വിജയക്കൊടി പാറിക്കാന്‍ ഇടത് സ്ഥാനാര്‍ഥി ലൂയിസ് ആര്‍സെ; ശക്തമായ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

ലാ പാസ്> ബൊളീവിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. മുന്‍ പ്രസിഡന്റ് ഇവോ മൊറെയില്‍സിന്റെ പിന്‍ഗാമി ലൂയിസ് ആര്‍സെ മിന്നുന്ന വിജയത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

ഔദ്യോഗിക ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയത്തിലേക്ക് തന്നെയാണ് ലൂയിസ് ആര്‍സെ കുതിക്കുന്നത്. ആറ് ശതമാനം വോട്ട് മാത്രമാണ് വോട്ടെടുപ്പ് കഴിഞ്ഞ് ഒമ്പത് മണിക്കൂര്‍ പിന്നിടുമ്പോഴും എണ്ണിയത്.ഇതുപ്രകാരം ആര്‍സെ ബഹുദൂരം മുന്നിലാണ്.
 
സോഷ്യലിസ്റ്റ് വ്യവസ്ഥിതി വീണ്ടും ഭരണത്തിലേറിയേക്കുമെന്ന കാര്യം ഇടക്കാല പ്രസിഡന്റും മൊറെയ്ല്‍സിന്റെ വൈരിയുമായിരുന്ന ജീനിന്‍ എസെസ് ഉള്‍പ്പെടെ അംഗീകരിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിനൊപ്പം അഭിപ്രായ സര്‍വേകളില്‍ ആര്‍സെ വന്‍ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്.

'വിജയികളെ അഭിനന്ദിക്കുന്നു,ബൊളീവിയയ്ക്കായും നമ്മുടെ ജനാധിപത്യത്തെക്കുറിച്ചും ചിന്തിക്കാന്‍ അവരോട് പറയുന്നു'; ജീനിന്‍ എസെസ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇവൊ മൊറെയ്ല്‍സിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വലതുപക്ഷം അട്ടിമറിനീക്കം ശക്തമാക്കിയതോടെ മൊറെയ്ല്‍സ് അധികാരമൊഴിയുകയായിരുന്നു


ഒരുവര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടാണ് ഇടത്-സോഷ്യലിസ്റ്റ് കക്ഷികള്‍ വീണ്ടും അധികാരത്തിലേറുന്നത്.





.




 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top