19 April Friday

ബോല ടിനുബു 
നൈജീരിയൻ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023


അബുജ
നൈജീരിയയിൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ്‌ കോൺഗ്രസിന്റെ ബൊല ടിനുബു (70)വിന്‌ ജയം. പോൾ ചെയ്തതിന്റെ 37 ശതമാനം വോട്ട്‌ (ഏകദേശം 88 ലക്ഷം) നേടിയാണ്‌ ജയം. പ്രധാന എതിർ സ്ഥാനാർഥിയും മുൻ വൈസ്‌ പ്രസിഡന്റുമായ പീപ്പിൾസ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ അടികു അബൂബക്കറിന്‌ 29 ശതമാനം വോട്ട്‌ ലഭിച്ചു. 25 ശതമാനം വോട്ട്‌ നേടി സ്വതന്ത്ര സ്ഥാനാർഥി പീറ്റർ ഒബി മൂന്നാമതെത്തി. ബുധൻ പുലർച്ചെ നാലിനായിരുന്നു ഫലപ്രഖ്യാപനം.
തെരഞ്ഞെടുപ്പിൽ തിരിമറി നടന്നതായും വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും അബൂബക്കറും ഒബിയും ചൊവ്വാഴ്ചതന്നെ ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top