25 April Thursday

പക്ഷിപ്പനി ആദ്യമായി മനുഷ്യരിൽ; സ്ഥിരീകരിച്ച്‌‌ റഷ്യ

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

മോസ്കോ > പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക്‌ പടർന്നത്‌ സ്ഥിരീകരിച്ച്‌ റഷ്യ. ദക്ഷിണ റഷ്യയിലെ കോഴിവളർത്തൽ കേന്ദ്രത്തിലെ ഏഴ്‌ തൊഴിലാളികൾക്കാണ്‌ രോഗം പിടിപെട്ടത്‌. ഇവരിൽനിന്ന്‌ പകർച്ചവ്യാധി ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പക്ഷിപ്പനി പടർത്തുന്ന എച്ച്‌5എൻ8 വൈറസിന്റെ ജനിതക ഘടകങ്ങൾ വേർതിരിച്ചെടുത്തു‌. ഈ ഫാമിൽ ഡിസംബറിൽ രോഗം പടർന്നിരുന്നു. വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്‌.

വൈറസ്‌ ബാധിതരായവരുടെ ആരോഗ്യ നില തൃപ്തികരമാണ്‌. പക്ഷികളിലേക്കും മനുഷ്യരിലേക്കും കൂടുതലായി രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top