05 May Sunday

​ഹമാസിന്റേത്‌ 
വ്യാജപ്രചാരണം : 
നെതന്യാഹു

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023


ജറുസലേം
രണ്ട്‌ ബന്ദികളെക്കൂടി വിട്ടയക്കാമെന്ന വാഗ്‌ദാനം ഇസ്രയേൽ നിഷേധിച്ചെന്ന ഹമാസ്‌ വാദം വ്യാജപ്രചാരണമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അമേരിക്കക്കാരായ അമ്മയെയും മകളെയും വിട്ടയച്ചതിനുപുറമേ, രണ്ടുപേരെക്കൂടി മോചിപ്പിക്കാൻ സന്നദ്ധരാണെന്ന്‌ ഖത്തറിനെ അറിയിച്ചിരുന്നതായി ഹമാസ്‌ സായുധവിഭാഗം വക്താവ്‌ അബു ഉബൈദ ശനിയാഴ്ച പറഞ്ഞിരുന്നു. ഞായറാഴ്ച ഇവരെ വിട്ടയക്കാമെന്ന വാഗ്‌ദാനം ഇസ്രയേൽ സ്വീകരിച്ചില്ലെന്നും പറഞ്ഞു.

അതേസമയം, ഗാസയ്ക്കുപുറമേ വെസ്റ്റ്‌ ബാങ്കിലേക്കും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്‌ ഇസ്രയേൽ. യുദ്ധം ആരംഭിച്ചതുമുതൽ ഇവിടെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 90 കടന്നു. എഴുന്നൂറിലേറെപ്പേർ അറസ്റ്റിലായി. ജൂതകുടിയേറ്റക്കാർ വെസ്റ്റ്‌ ബാങ്കിലെ എഴുപതിലധികം ഒലിവ്‌ മരങ്ങൾ വെട്ടിക്കളഞ്ഞതായും റിപ്പോർട്ട്‌. ഗാസയിൽ ഇതുവരെ 1.64 ലക്ഷം ഭവനസമുച്ചയങ്ങൾ ആക്രമിക്കപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top