26 April Friday

VIDEO: സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ഞെട്ടി കരടി; വീഡിയോ വൈറല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 12, 2022

 സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ഞെട്ടിയ കരടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മരത്തടിയില്‍ കെട്ടിവച്ച കണ്ണാടിയില്‍ നോക്കിയതും കരടി ഭയന്ന് വിറക്കുകയായിരുന്നു. വനത്തില്‍ വച്ച് നടന്ന സംഭവം  സോഷ്യലല്‍ മീഡിയയില്‍ ഏറ്റെടുക്കുകയായിരുന്നു

 പ്രദേശത്തൂടെ പോയിരുന്ന കരടി കണ്ണാടി കണ്ടപ്പോള്‍ പെട്ടെന്ന് നോക്കുകയും സ്വന്തം രൂപം കണ്ട് പരിഭ്രാന്തിയിലാകുകയുമായിരുന്നു. കണ്ട ഉടന്‍ ചാടി കണ്ണാടിയുടെ പിറകിലേക്ക് പോകുകയും മറ്റൊരു കരടി പിന്നിലുണ്ടോ എന്ന് നോക്കുകയും ചെയ്തു.പിന്നീട് കണ്ണാടി താഴെയിട്ട ശേഷം മറ്റെ കരടി എവിടെയെന്ന് കണ്ണാടിയില്‍ വീണ്ടും അന്വേഷിച്ചു. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top