കൊളംബോ
ലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രജപക്‌സെ എംപി സ്ഥാനം രാജിവച്ചു. ഇനിമുതൽ സർക്കാരിന്റെ ഭാഗമല്ലെന്നും രാഷ്‌ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിൽനിന്ന് രാജിവയ്‌ക്കുന്ന രണ്ടാമത്തെ രജപക്‌സെ കുടുംബാംഗമാണ് ബേസിൽ. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജിവച്ചിരുന്നു. ഗോതബായയുടെ രാജിക്കായി രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..