27 April Saturday

ബുൾഡോസറിൽ മോദിയും ആദിത്യനാഥും ; വിദ്വേഷചിഹ്നങ്ങൾ വേണ്ടെന്ന്‌ 
അമേരിക്കൻ മേയർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022


ന്യൂജഴ്‌സി
ഇന്ത്യാ ഡേ പരേഡിൽ ബുൾഡോസറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചതിനെ നിശിതമായി വിമർശിച്ച്‌ ന്യൂജഴ്‌സിയിലെ എഡിസൺ നഗരത്തിന്റെ ഇന്ത്യൻ വംശജനായ മേയർ.

വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ചിഹ്നങ്ങൾ നഗരത്തിൽ അനുവദിക്കില്ലെന്ന്‌ മേയർ സാം ജോഷി വ്യക്തമാക്കി. ഞായറാഴ്ച ഇന്ത്യൻ ബിസിനസ്‌ അസോസിയേഷനാണ്‌ പരേഡ്‌ സംഘടിപ്പിച്ചത്‌. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോട്‌ അനുബന്ധിച്ചായിരുന്നു പരേഡ്‌. ഉത്തർപ്രദേശിലടക്കം ന്യൂനപക്ഷങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്താൻ ബിജെപി സർക്കാരുകൾ ഉപയോഗിക്കുന്ന ബുൾഡോസറുകൾ ‘ബാബാ കാ ബുൾഡോസർ’ എന്ന പേരിലാണ്‌ പ്രദർശിപ്പിച്ചത്‌. ഇതിനെതിരെ വിവിധ വിഭാഗങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top