29 March Friday

വിഷവാതക ആക്രമണം : വിദ്യാർഥിനികളെ 
അപകടത്തിലാക്കിയവർ മരണം അർഹിക്കുന്നു : ഖമനേയി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023


ദുബായ്‌
നൂറുകണക്കിന്‌ സ്കൂൾ വിദ്യാർഥിനികൾക്ക്‌ വിഷവാതകമേറ്റ സംഭവം മനഃപൂർവമെന്ന്‌ തെളിഞ്ഞാൽ കുറ്റവാളികൾക്ക്‌ വധശിക്ഷ നൽകണമെന്ന്‌ ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി. മാപ്പുനൽകാനാകാത്ത കുറ്റമാണതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബർമുതൽ നൂറുകണക്കിന്‌ വിദ്യാർഥിനികൾക്ക്‌ വിഷപ്പുകയേറ്റ സംഭവത്തിൽ ഖമനേയിയുടെ ആദ്യ പ്രതികരണമാണിത്‌. ഇറാനിലെ 21 പ്രവിശ്യയിലായി 52 സ്കൂളിലാണ്‌ വിഷപ്പുക ആക്രമണം ഉണ്ടായത്‌. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ ലക്ഷ്യംവച്ചായിരുന്നു ആക്രമണം.

ഒരിടത്തുമാത്രം ആൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടു. 5000ൽ അധികം കുട്ടികൾക്ക് വിഷബാധയേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top