29 March Friday

സൂകിക്ക്‌ 4 വർഷംകൂടി തടവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

videograbbed image


ബാങ്കോക്‌
പുറത്താക്കപ്പെട്ട മ്യാന്മർ നേതാവ്‌ ഓങ്‌ സാൻ സൂകിക്ക്‌ നാലുവർഷംകൂടി ശിക്ഷ വിധിച്ച്‌ സൈനിക കോടതി. കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിനും അനധികൃതമായി വാക്കിടോക്കികൾ ഇറക്കുമതി ചെയ്തതിനുമാണ്‌ ശിക്ഷ. കഴിഞ്ഞ മാസം മറ്റ്‌ രണ്ടു കേസിലായി ഇവർക്ക്‌ നാലുവർഷം തടവ്‌ വിധിച്ചിരുന്നു. ഇത്‌ പിന്നീട്‌ രണ്ടുവർഷമാക്കി. 2021 ഫെബ്രുവരിയിൽ സൂകി ഭരണം അട്ടിമറിച്ച സൈന്യം ഇവർക്കെതിരെ നൂറുവർഷംവരെ തടവ്‌ ലഭിച്ചേക്കാവുന്ന  12 കേസാണ്‌ ചുമത്തിയത്‌.

ആജീവനാന്തം ജയിലിലടയ്ക്കുകവഴി സൂകി രാഷ്ട്രീയത്തിൽ തിരിച്ചെത്തുന്നത്‌ തടയാനും അതുവഴി സൈനിക അട്ടിമറിക്ക്‌ നിയമസാധുത നൽകാനുമാണ്‌ സൈന്യം ശ്രമിക്കുന്നതെന്ന്‌ സൂകി അനുകൂലികൾ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top