20 April Saturday

വിവാഹം അസാധുവാക്കൽ ; ഹർജി വിധി പറയാൻ 
മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022


ന്യൂഡൽഹി
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള വിവേചനാധികാരമുപയോഗിച്ച്‌ വിവാഹം അസാധുവാക്കാൻ സുപ്രീംകോടതിക്ക്‌ കഴിയുമോ എന്നതിൽ വാദം പൂർത്തിയായി. ഹർജികൾ ഭരണഘടനാ ബെഞ്ച്‌ വിധിപറയാനായി മാറ്റി.  അധികാരം വിനിയോഗിക്കുന്നതിനുള്ള വിശാലമായ മാനദണ്ഡങ്ങൾ എന്തൊക്കെ, പരാതിക്കാർക്ക്‌ പരസ്‌പര സമ്മതമില്ലങ്കിലും അധികാരം പ്രയോഗിക്കാനാകുമോ തുടങ്ങിയവയാണ്‌ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച്‌ പരിഗണിച്ചത്‌. കേസിൽ മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, വി ഗിരി, കപിൽ സിബൽ, ദുഷ്യന്ത് ദവെ, മീനാക്ഷി അറോറ എന്നിവരെ  അമികസ്‌ ക്യൂറിമാരായും നിയമിച്ചിരുന്നു.

വിവാഹബന്ധത്തിൽ പ്രവേശിക്കാനുള്ള അവകാശംപോലെ തന്നെ  പുറത്തുകടക്കാനും വ്യക്തികൾക്ക്‌ അവകാശം ഉണ്ടെന്ന്‌ ഇന്ദിര ജയ്‌സിങ് വാദിച്ചു. വീണ്ടെടുക്കാനാത്തവിധം തകർന്ന ബന്ധങ്ങളിൽ വിവാഹമോചനം അനുവദിക്കാൻ വിചാരണ കോടതികൾക്ക് അധികാരം നൽകണമെന്ന ജയ്‌സിങ്ങിന്റെ ആവശ്യം ഗിരി എതിർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top