25 April Thursday

ആരതി പ്രഭാകർ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


വാഷിങ്‌ടൺ
ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ ഡോ. ആരതി പ്രഭാകറിനെ തന്റെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിർദേശം ചെയ്ത്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ശാസ്ത്ര സാങ്കേതിക നയ ഡയറക്ടറാകുന്ന ആദ്യ സ്ത്രീയും കുടിയേറ്റ വിഭാഗത്തിൽനിന്നുള്ളയാളും വെളുത്തവംശജയല്ലാത്തവരുമാകും.

ഇലക്ട്രിക്കൽ എൻജിനിയറും അപ്ലൈഡ്‌ ഫിസിസിറ്റുമാണ്‌ ഈ അറുപത്തിമൂന്നുകാരി. വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിനും യുഎസ്‌ ട്രേഡ്‌ പ്രതിനിധി കാതറീൻ ടായ്‌ക്കുംശേഷം ബൈഡൻ മന്ത്രിസഭയിലെത്തുന്ന മൂന്നാമത്തെ ഏഷ്യൻ വംശജയാകും. ഡൽഹി സ്വദേശിയായ ആരതി മൂന്നാം വയസ്സിലാണ്‌ കുടുംബത്തിനൊപ്പം അമേരിക്കയിലേക്ക്‌ കുടിയേറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top