29 March Friday

മഹ്‌സ അമിനിയുടെ മരണം: പ്രതിഷേധിച്ച ഫുട്‌ബോൾ താരത്തിന് 
വധശിക്ഷ വിധിച്ച്‌ ഇറാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 14, 2022

videograbbed image

തെഹ്‌റാൻ> മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഭാഗമായി വനിതാവകാശത്തിനായി ശബ്ദം ഉയർത്തിയ ഫുട്‌ബോൾ താരത്തിന് വധശിക്ഷയ്ക്ക്‌ വിധിച്ച്‌ ഇറാൻ. ഇരുപത്താറുകാരനായ അമിർ നാസർ അസദാനിയെയാണ്‌ ഇറാന്‍ തൂക്കിക്കൊല്ലാൻ ഒരുങ്ങുന്നത്‌. പ്രക്ഷോഭത്തിൽ പങ്കെടുത്ത രണ്ടുപേരുടെ വധശിക്ഷ ഇതിനകം നടപ്പാക്കി

ഇറാനിലെ മുൻനിര പ്രീമിയർ ലീഗ്‌ താരമാണ്‌ അമിർ. കേണൽ ഇസ്മായിൽ ചെറാഗി ഉൾപ്പെടെ മൂന്ന്‌ സൈനികരുടെ മരണവുമായി ബന്ധപ്പെട്ടാണ്‌ വധശിക്ഷ വിധിച്ചത്‌. ഇവർ കൊല ചെയ്യപ്പെട്ട ഇടത്തിന്‌ സമീപമെങ്ങും അമിർ ഉണ്ടായിരുന്നില്ലെന്ന്‌ തെളിയിക്കുന്ന ദൃശ്യങ്ങൾ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ടു. വധശിക്ഷയെ അപലപിച്ച്‌ ഫുട്‌ബോൾ താരങ്ങളുടെ അന്താരാഷ്ട്ര സംഘടന ഫിഫ്‌പ്രോ രംഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top