05 December Tuesday

ഇറാൻ വിട്ടയച്ച 
അമേരിക്കൻ പൗരന്മാർ നാട്ടിലെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023


വാഷിങ്‌ടൺ
വർഷങ്ങളായി ഇറാനിൽ തടവിലായിരുന്ന അഞ്ച്‌ അമേരിക്കൻ പൗരന്മാർ നാട്ടിലെത്തി. വെർജീനിയയിലെ ഫോർട്ട് ബെൽവോയറിൽ വന്നിറങ്ങിയ അവരെ കൈയടികളോടെയാണ്‌   സ്വീകരിച്ചത്‌. ദക്ഷിണ കൊറിയ മരവിപ്പിച്ചിരുന്ന ഇറാന്റെ 600 കോടി ഡോളർ (ഏകദേശം 50,000 കോടി രൂപ) വിട്ടുകൊടുത്തതോടെയാണ്‌ തടവുകാരുടെ മോചനം. അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം ശക്തമായി വരുന്നതിനിടെയാണ്‌ തടവുകാരുടെ കൈമാറ്റം. പേർഷ്യൻ ഉൾക്കടലിൽ അടുത്തിടെയായി അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top