09 December Saturday

വനനശീകരണവിരുദ്ധ സഖ്യവുമായി 
ആമസോൺ രാജ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 10, 2023


ബെലെം
ആമസോൺ വനശീകരണത്തിനെതിരെ യോജിച്ച്‌ പൊരുതാൻ എട്ട്‌ തെക്കേ അമേരിക്കൻ രാജ്യങ്ങൾ. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗിനി, പെറു, സുരിനാം, വെനസ്വേല എന്നീ രാജ്യങ്ങളാണ്‌ ഈ ലക്ഷ്യത്തിനായി സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്‌. ബ്രസീലിലെ ബെലെമിൽ ചേർന്ന ആമസോൺ കോ–- ഓപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷൻ ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം.

ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത ബ്രസീൽ പ്രസിഡന്റ്‌ ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവയും സംയുക്ത പോരാട്ടത്തിന്‌ ആഹ്വാനം ചെയ്തിരുന്നു. കൊളംബിയൻ പ്രസിഡന്റ്‌ ഗുസ്താവോ പെത്രോ ഉൾപ്പെടെ ഉള്ളവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top