12 July Saturday

ചൈനയുടെ മുതുമുത്തശ്ശിക്ക് വിട; അലിമിഹാൻ സെയ്തി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 19, 2021

അലിമിഹാൻ സെയ്തി

ബീജിങ് > ചൈനയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അലിമിഹാൻ സെയ്തി 135–-ാം വയസ്സില്‍ അന്തരിച്ചു. സിൻജിയാങ്ങില്‍ ഉയ്ഗൂരില്‍വച്ചായിരുന്നു അന്ത്യം. 1886 ജൂൺ 25നാണ് ജനിച്ചത്.

2013-ൽ, അസോസിയേഷൻ ഓഫ് ജെറന്റോളജി ആൻഡ് ജെറിയാട്രിക്സ് (വാര്‍ധക്യ പഠനം) തയ്യാറാക്കിയ പട്ടികയില്‍ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അലിമിഹാൻ. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, വെയില്‍ കായുക ഉള്‍പ്പെടെ മരണംവരെ കര്‍ശനവും ലളിതവുമായ ദിനചര്യകളോടെയായിരുന്നു അലിമിഹാന്റെ ജീവിതം എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവര്‍ താമസിക്കുന്ന കോമുക്സെറിക്  ദീർഘായുസ്സുള്ള നഗരം എന്നാണ് അറിയപ്പെടുന്നത്. 90 വയസ്സിനു മുകളിലുള്ള ധാരാളംപേര്‍ ഇവിടെയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top