29 March Friday

ജറുസലേമിലെ അതിക്രമം: ഇസ്രയേല്‍ സർക്കാരിൽ ഭിന്നത

വെബ് ഡെസ്‌ക്‌Updated: Wednesday Apr 20, 2022


ജറുസലേം
അൽ അഖ്‌സയിലുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ ഇസ്രയേലിൽ ഭരണസഖ്യത്തിൽ ഭിന്നത. അറബ്‌ ഇസ്രയേൽ പാർടിയായ റാം സഖ്യസർക്കാരിൽനിന്ന്‌ പിന്മാറുന്നതായി അറിയിച്ചു. നിരവധി ചെറു പാർടികളുമായി സഖ്യമുണ്ടാക്കിയാണ്‌ നഫ്‌താലി ബെന്നറ്റിന്റെ ഭരണം.

മതപരമായ മൂല്യങ്ങൾ കൈവിടുന്നുവെന്ന്‌ ആരോപിച്ച്‌ ഒരു അംഗം നേരത്തേ രാജിവച്ചതോടെ സർക്കാരിന്‌ നിലവിൽ ഭൂരിപക്ഷമില്ല. ജറുസലേമിലെ അതിക്രമം അവസാനിപ്പിച്ചില്ലെങ്കിൽ കൂട്ടമായി രാജി നൽകുമെന്ന്‌ റാം പ്രസ്താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top