25 April Thursday

നിർമിതബുദ്ധിയിൽ റഷ്യ– ചൈന സഹകരണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

മോസ്കോ
നിർമിത ബുദ്ധിയിൽ കൂടുതൽ സഹകരിക്കാൻ റഷ്യ–- ചൈന ധാരണ. ഇരു രാജ്യത്തിന്റെയും ഗവേഷണ, ഉൽപ്പാദന മേഖലയിലെ പ്രാവീണ്യവും അടിസ്ഥാന സൗകര്യങ്ങളും സംയോജിപ്പിച്ചാൽ റഷ്യക്കും ചൈനയ്ക്കും ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനാകുമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ ചൂണ്ടിക്കാട്ടി. മോസ്കോ സന്ദർശിച്ച ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങുമായുള്ള ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ്‌ ഉദ്യോഗസ്ഥരുമായും പുടിൻ ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തി. വിവര സാങ്കേതികമേഖലയിൽ രാജ്യങ്ങളുടെ പരമാധികാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
സമാധാനത്തിന്റെയും സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായാണ്‌ ഷി മോസ്കോ സന്ദർശിച്ചതെന്ന്‌ ചൈന വ്യക്തമാക്കി. ഉക്രയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top