29 March Friday

അഫ്ഗാൻ മാധ്യമവിഭാഗം മേധാവിയെ 
താലിബാന്‍ കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021


കാബൂള്‍
അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമവിഭാഗം മേധാവിയെ താലിബാന്‍ കൊലപ്പെടുത്തി. കാബൂളിലെ  ഒരു പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കിടെ നടത്തിയ ആക്രമണത്തിലാണ് മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) മേധാവി ദാവ ഖാന്‍ മെനാപലിനെ കൊന്നത്.  അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതിനിടെ തെക്കന്‍ പ്രവിശ്യക‌ളില്‍ താലിബാന്‍ മുന്നേറ്റം ത‌ടയാൻ യുഎസ് പിന്തുണയോടെ അഫ്​ഗാന്‍സേന വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കര്‍ ഘായില്‍ താലിബാന്‍–-അഫ്​ഗാന്‍ സേനകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പതിനായിരത്തിലധികം ആളുകള്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ പ്രദേശങ്ങളില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു.

ഇന്ത്യ അപലപിച്ചു
പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയിൽനിന്ന് സിഖ്‌ മത പതാക താലിബാൻ നീക്കംചെയ്ത സംഭവത്തില്‍ ഇന്ത്യ അപലപിച്ചു. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് സന്ദര്‍ശിച്ചിട്ടുള്ള ഇടമാണിത്. എല്ലാവിഭാ​ഗത്തിന്റെയും അവകാശങ്ങള്‍ക്ക് സംരക്ഷിച്ച്‌ മാത്രമേ അഫ്​ഗാനിസ്ഥാന് നല്ല ഭാവിയിലേക്കെത്താനാകൂയെന്ന് ഇന്ത്യ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top