20 April Saturday

കാബൂളില്‍നിന്ന് ആളില്ലാതെ 
തിരികെ പറന്ന് വിമാനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 26, 2021


കാബൂൾ
അഫ്ഗാനിൽനിന്ന് രക്ഷതേടാൻ പതിനായിരങ്ങൾ രാവുംപകലും കാത്തുനിൽക്കെ, ഒഴിപ്പിക്കൽ ദൗത്യത്തിനെത്തിയ ചാർട്ടേഡ് വിമാനങ്ങൾ ആളെ കിട്ടാതെ കാബൂൾ വിട്ടു. അഫ്ഗാൻ പൗരന്മാരെ വിമാനത്തിൽ കയറാൻ അമേരിക്കയും താലിബാനും അനുവദിച്ചില്ല. അഫ്ഗാൻ ബന്ധമുള്ള അമേരിക്കൻ കമ്പനി രക്ഷാപ്രവർത്തനത്തിനായി അയച്ച വിമാനം ഏറെക്കുറെ ആളില്ലാതെ മടങ്ങുന്ന ചിത്രം പുറത്തുവന്നു. 345 സീറ്റുള്ള വിമാനത്തിൽ കയറിപ്പറ്റാനായത് അമ്പതോളംപേർക്ക്. 1000 പേരെ എങ്കിലും ഉഗാണ്ടയിലേക്ക് മാറ്റാൻ മൂന്നു വിമാനമാണ് കമ്പനി ചർട്ട് ചെയ്തത്.

കാബൂൾ വിമാനത്താവളം നിയന്ത്രിക്കുന്ന  അമേരിക്കൻ സേന അഫ്ഗാൻകാരെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒരു ഉഗാണ്ടൻ യുവതി മാലിന്യപൈപ്പ് വഴി നുഴഞ്ഞുകയറി വിമാനത്തിൽ കടന്നു. ദിവസങ്ങളോളം കാബൂൾ വിമാനത്താവളത്തിൽ കിടന്നിട്ടും അമേരിക്ക നിലപാട് മാറ്റാത്തതിനാലാണ് വിമാനങ്ങൾ തിരിച്ചുപറന്നത്. അഫ്‌ഗാ നികൾ രാജ്യം വിടരുതെന്നാണ് താലിബാൻ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top